സെന്റർ ഫോർ റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ ഫോർ സോഷ്യൽ ട്രാൻസ്‌ഫോർമേഷൻ (CREST)

സെന്റർ ഫോർ റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ ഫോർ സോഷ്യൽ ട്രാൻസ്ഫോർമേഷൻ (CREST) 2008 ഏപ്രിൽ 1 ന് കേരള സർക്കാർ ഒരു സ്വയംഭരണ സ്ഥാപനമായി ആരംഭിച്ചു. രാജ്യത്തെ പ്രമുഖ മാനേജ്‌മെന്റ് സ്ഥാപനങ്ങളിലൊന്നായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (IIMK), കേരള സർക്കാരിന്റെ പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സഹായത്തോടെ 2002-ൽ സ്ഥാപിച്ച 'സെന്റർ ഓഫ് എക്സലൻസ്' (Centre of Excellence) എന്ന സ്ഥാപനത്തിന്റെ പിൻഗാമിയാണ് CREST. കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക-സാമ്പത്തിക പുരോഗതിക്ക് ഉതകുന്ന പരിപാടികൾ കേന്ദ്രം ആരംഭിച്ചതുമുതൽ തന്നെ നൽകിവരുന്നു

ഞങ്ങളേക്കുറിച്ച്

കേരള സർക്കാരിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് CREST. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (IIMK), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (NIAS) ബംഗളൂരു എന്നിവയുടെ മാർഗനിർദേശവും പിന്തുണയും ഈ സ്ഥാപനത്തിനുണ്ട്. CREST-ന്റെ മുൻഗാമിയായ 'സെന്റർ ഓഫ് എക്‌സലൻസ്' (Centre of Excellence) രൂപീകരിച്ചത് IIM കോഴിക്കോടിന്റെ നേതൃത്വത്തിലായിരുന്നു. പട്ടികജാതി-പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ചെയർമാനായുള്ള ഗവേണിംഗ് കൗൺസിലാണ് ഈ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത്. കേരള ഗവർണർ, മുഖ്യമന്ത്രി, നിയമസഭാ സ്പീക്കർ എന്നിവർ ഈ സ്വയംഭരണ സ്ഥാപനത്തിന്റെ രക്ഷാധികാരികളാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (ബംഗളൂരു), കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റ് (തിരുവനന്തപുരം), ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി (തിരുവനന്തപുരം), കൂടാതെ ഇന്ത്യാ ഗവൺമെന്റിന്റെ സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം (ന്യൂഡൽഹി) എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഗവേണിംഗ് കൗൺസിലിൽ അംഗങ്ങളാണ്. ഒരു എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് CREST-ന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സാമൂഹിക പ്രതിബദ്ധതയും പൊതുപ്രവർത്തനത്തിൽ അഭിരുചിയുമുള്ള അക്കാദമിക് വിദഗ്ധരാണ് ഫാക്കൽറ്റിയിൽ ഉൾപ്പെടുന്നത്.

സോഷ്യോളജി ആൻഡ് സോഷ്യൽ ആന്ത്രോപോളജി, സോഷ്യൽ വർക്ക്, സോഷ്യൽ സൈക്കോളജി ആൻഡ് ബിഹേവിയറൽ സയൻസ്, അപ്ലൈഡ് ഇക്കണോമിക്സ്, കമ്മ്യൂണിക്കേഷൻ, മാനേജ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്, അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ്, അനലിറ്റിക്കൽ ആൻഡ് ക്വാണ്ടിറ്റേറ്റീവ് സയൻസസ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിലെ വിദഗ്ധരാണ് ഫാക്കൽറ്റിയിലുള്ളത്.

വിഷൻ ആൻഡ് മിഷൻ

മാനവികത, സമത്വം, സാമൂഹിക നീതി എന്നീ തത്വങ്ങളിൽ അധിഷ്ഠിതമായി, പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവശ വിഭാഗങ്ങളുടെയും ശാക്തീകരണത്തിലൂടെ നീതിപൂർവകവും തുല്യതയുള്ളതും കരുതലുള്ളതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രം സ്ഥാപിതമായത്. വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം, കൺസൾട്ടൻസി എന്നിവയിലൂടെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അവശ വിഭാഗങ്ങൾക്കും ആത്മവിശ്വാസം വളർത്താനും, ശേഷികൾ ആർജ്ജിക്കാനും, ജീവിതത്തിന്റെ എല്ലാ മേഖലകളിലും മികവ് കൈവരിക്കാനും, അതുവഴി അവരുടെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ വികസനം സാധ്യമാക്കാനും സഹായിക്കുക എന്നതാണ് ഈ കേന്ദ്രത്തിന്റെ ദൗത്യം.

Where you can buy best replica handbags with high quality :

High Quality Replica Chanel копирни Chanel repliky Chanel Chanel Replica borse replica Chanel répliques sacs Chanel Replika Taschen Chanel replica Chanel tassen replika Chanel repliki torebek Chanel Chanel Replica High Quality Replica Hermes копирни Hermes repliky Hermes Hermes Replica borse replica Hermes répliques sacs Hermes Replika Taschen Hermes replica Hermes tassen replika Hermes repliki torebek Hermes Hermes Replica Replica Louis Vuitton Hermes Реплика repliky Louis Vuitton Hermès Replika Réplicas bolsos sacs Hermès répliques Hermes táskák replika Borse replica replica handtassen repliki torebek Genți replicat